ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ വിജിലൻസ്; ആര്യങ്കാവിൽ പടിയായി നൽകുന്നത് മധുര പലഹാരങ്ങൾ

0


ആര്യങ്കാവ്: ശബരിമല തീർത്ഥാടകരുടെ വേഷത്തിലെത്തിയ വിജിലൻസ് സംഘം ആര്യങ്കാവ് മോട്ടർ വാഹന ചെക്‌പോസ്റ്റിൽ കണ്ടെത്തിയത് മധുര പലഹാരങ്ങൾ. ഇതരസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കെത്തുന്ന വാഹനത്തിലെ ജീവനക്കാർ ചെക്‌പോസ്റ്റ് കടക്കാൻ നൽകുന്ന പടി ആണിത്.

മധുരം ആരുടെയും കൈകളിലല്ല കൊടുക്കുന്നതെന്നും ഒരു മേശപ്പുറത്ത് വയ്ക്കുകയാണ് പതിവെന്നും വിജിലൻസിന് ബോധ്യപ്പെട്ടു. ശബരിമല തീർത്ഥാടകർ വാഹനരേഖകൾ സീൽ ചെയ്യാനായി ചെക്‌പോസ്റ്റിൽ എത്തുമ്പോൾ 300 രൂപ മുതൽ 500 രൂപവരെ കൈക്കൂലി വാങ്ങുന്നതായും ഇതു പിരിക്കുന്നത് ചെക്‌പോസ്റ്റ് ജീവനക്കാരനല്ലാത്ത ആളാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.

വിജിലൻസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 1446 രൂപ കണ്ടെടുത്തു.കഴിഞ്ഞ 24നും ചെക്‌പോസ്റ്റിൽ വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു. വാഹന ജീവനക്കാർ കൊണ്ടുവന്ന 2550 രൂപ കണ്ടെടുത്തു. വിജിലൻസ് ഡിവൈഎസ്‌പി എ.അബ്ദുൽ വഹാബ്, ഇൻസ്‌പെക്ടർമാരായ വി.ജോഷി, എസ്.ജയകുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here