പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാൻ ഭാര്യ സഞ്ചരിച്ച ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജസന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റിൽ

0

ചെന്നൈ: പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാൻ ഭാര്യ സഞ്ചരിച്ച ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജസന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റിൽ. ഗുരുവായൂർ-ചെന്നൈ എക്സ്‌പ്രസിനു വ്യാജ ബോംബ് ഭീഷണി മുഴക്കിയ വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ് അറസ്റ്റിലായത്.

ഗുരുവായൂർ എക്സ്പ്രസിൽ ചെന്നൈയിലേക്കു പോകുകയായിരുന്ന ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ സമ്മതിച്ചു. 26നു രാത്രി ഏഴരയോടെയാണു റെയിൽവേ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശമെത്തിയത്. തുടർന്നു യാത്രക്കാരെ പുറത്തിറക്കി ട്രെയിനിൽ പരിശോധന നടത്തിയിരുന്നു.

Leave a Reply