പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് തീവ്രവാദത്തിന് ഫണ്ട് നൽകിയ കേസിൽ കേരളത്തിലുടനീളം വീണ്ടും എൻഐഎയുടെ വ്യാപക റെയ്ഡ്

0

കൊച്ചി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് തീവ്രവാദത്തിന് ഫണ്ട് നൽകിയ കേസിൽ കേരളത്തിലുടനീളം വീണ്ടും എൻഐഎയുടെ വ്യാപക റെയ്ഡ്. ഏതാനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിരീക്ഷണപ്പട്ടികയിൽ ഉണ്ടെന്ന് എൻഐഎ പറയുന്നു. അതിരാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അർധസൈനിക വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്. എറണാകുളത്താണ് കൂടുതൽ റെയ്ഡ്. പത്തനംതിട്ടയിൽ പി എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. കണ്ണങ്കരയിലെ വീട്ടിലായിരുന്നു റെയ്ഡ്. കേരളത്തിലെ മിക്ക ജില്ലകളിലും റെയ്ഡ് നടക്കുന്നുണ്ട്.

വിവിധ രീതികളിൽ അൽ ഖ്വെയ്ദ അടക്കമുള്ള വിവിധ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി പോപ്പുലർ ഫ്രണ്ട് നേതാക്കൾ ബന്ധം സ്ഥാപിക്കുന്നതായി ഈയിടെ എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് അംഗങ്ങൽ ഒരു രഹസ്യ വിഭാഗം തന്നെ പ്രവർത്തിപ്പിച്ചുവരുന്നതായും എൻഐഎ അവകാശപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും പറഞ്ഞു. നേരത്തെ നടത്തിയ ഒരു റെയ്ഡിൽ ചില ഉപകരണങ്ങൾ എൻഐഎ പിടിച്ചെടുത്തിരുന്നു. ആ ഉപകരണങ്ങൾ സ്‌കാൻ ചെയ്തതിൽ നിന്നാണ് അൽ ഖ്വെയ്ദയുമായി എൻഐഎ നേതാക്കൾ ബന്ധപ്പെടുന്നതായും ചില രഹസ്യപ്രവർത്തനങ്ങൾ നടത്തുന്നതായും കണ്ടുപിടിച്ചത്.

ആദ്യം നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ടിന്റെ ഒന്നാം നിര നേതാക്കളുടെ വീട്ടിലായിരുന്നു റെയ്ഡ്. ഇത്തവണ രണ്ടാം നിര നേതാക്കളുടെ വീട്ടിലേക്കാണ് അർ്ദ്ധ രാത്രി എൻഐഎയും കേന്ദ്ര സേനയും ഇരച്ചു കയറിയത്. പോപ്പലർ ഫ്രണ്ടിന്റെ പ്രവർത്തനം താഴെ തട്ടിൽ സജീവമാണെന്നാണ് എൻഐഎ കരുതുന്നത്. ഇതു കൂടി കണക്കിലെടുത്താണ് റെയ്ഡുകൾ. ക്രിമിനൽ കേസ് പ്രതികളുടെ വീട്ടിലും ഇത്തവണ റെയ്ഡ് നടക്കുന്നുണ്ട്. ഐബിയുടെ സഹായത്തോടെ പട്ടിക തയ്യാറാക്കിയാണ് റെയ്ഡ്. പാലക്കാട് മണ്ണാർക്കാടും റെയ്ഡുണ്ട്. 56 കേന്ദ്രങ്ങളിലാണ് റെയ്ഡ്. ആലപ്പുഴയിലും തിരുവനന്തപുരത്തും റെയ്ഡുണ്ട്.

നേരത്തെ ദേശീയ തലത്തിൽ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് ശൃംഖലകൾ മുഴുവൻ എൻഐഎ തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻ.ഐ.എ. പോപ്പുലർ ഫ്രണ്ടിന്റേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇതിൽ തുടർനടപടികൾ സ്വീകരിച്ചു. ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്ഡുകൾ. അറുപതിടത്താണ് റെയ്ഡ്. 12 ഇടത്ത് എറണാകുളത്ത് റെയ്ഡ്. അപ്രതീക്ഷിതമായിരുന്നു ഈ റെയ്ഡും. കേരളാ പൊലീസും ഒന്നും അറിഞ്ഞില്ല. ആലുവ അടക്കമുള്ള മേഖലയിലും റെയ്ഡുണ്ട്.

പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് പൂർണ്ണമായും അടയ്ക്കുകയെന്നതാണ് ലക്ഷ്യം. പി.എഫ്.ഐ. അനുഭാവികൾക്കു നാട്ടിൽ ബിസിനസ് ചെയ്യാൻ പണം നൽകി വരുമാനത്തിന്റെ ഒരു വിഹിതം സംഘടന ഈടാക്കും. പലരും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ചെറിയ തുക വായ്പയെടുത്തശേഷം കള്ളപ്പണവും കൈവായ്പയും ഉപയോഗിച്ചാണു ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്നത്. ഇതിനായി വിദേശത്തുനിന്ന് എൻ.ആർ.ഐ. അക്കൗണ്ടുള്ള അംഗങ്ങൾ നാട്ടിലെ വിവിധ ബാങ്കുകളിലേക്കു പണം അയയ്ക്കും. ഈ പണം പിന്നീടു പി.എഫ്.ഐ. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റും. നേതാക്കൾ വഴി അനുഭാവികളിലേക്കു പണമെത്തുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലും ഈ പണം വൻതോതിൽ വിനിയോഗിക്കപ്പെടുന്നുണ്ട്.

ഇതര വിഭാഗങ്ങളുടെ സംരംഭങ്ങളെ സംഘടിതമായി പൂട്ടിച്ചു തങ്ങളുടെ അനുഭാവികളെ സഹായിക്കുന്നതായും വിവരമുണ്ട്. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പാർട്ടി നോക്കാതെ തങ്ങളുടെ താൽപര്യക്കാരെ പിന്തുണയ്ക്കുന്ന രീതിയുമുണ്ട്. ചെറുകിട ബിസിനസ് നടത്താൻ പണം നൽകി അതിന്റെ ഒരു വിഹിതം ഈടാക്കിയും സംഘടന ഫണ്ട് സ്വരൂപിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപവത്കരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നുണ്ട്. കുവൈത്ത് ഇന്ത്യ സോഷ്യൽ ഫോറം എന്ന പേരിൽ കുവൈത്തിൽ പി.എഫ്.ഐ. സജീവമായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഈ ഫോറത്തിലെ അംഗങ്ങളിൽനിന്നു വാർഷിക അംഗത്വ ഫീസ് ഈടാക്കിയതും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here