പന്ത്രണ്ടുകാരിക്കു പീഡനം: അമ്മയുടെ അച്‌ഛന്‌ 28 വര്‍ഷം കഠിനതടവ്‌

0


കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ അച്‌ഛന്‌ 28 വര്‍ഷം കഠിനതടവും 3.02 ലക്ഷം രൂപ പിഴയും ശിക്ഷ. മുണ്ടക്കയം സ്വദേശിയായ 12 വയസുകാരിയെ പീഡിപ്പിച്ച കേസിലാണു കോട്ടയം അഡീഷണല്‍ ജില്ലാ കോടതി-ഒന്ന്‌ ജഡ്‌ജി കെ.എന്‍. സുജിത്ത്‌ ശിക്ഷ വിധിച്ചത്‌. 2020 സെപ്‌റ്റംബര്‍ 19 മുതല്‍ ഒക്‌ടോബര്‍ 26 വരെയായിരുന്നു കേസിനാസ്‌പദമായ സംഭവം.
അതിജീവിതയുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി കഴിയുകയായിരുന്നു. പെണ്‍കുട്ടിയും സഹോദരനും കോണ്‍വെന്റില്‍നിന്നാണു വിദ്യാഭ്യാസം നടത്തിയിരുന്നത്‌. അവധിക്കാലത്ത്‌ ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണു കഴിഞ്ഞിരുന്നത്‌. അവധിക്കാലത്തു വീട്ടില്‍ വന്നുനിന്നപ്പോഴാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌.
മുണ്ടക്കയം സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ഇന്‍സ്‌പെക്‌ടര്‍ വി. ഷൈന്‍കുമാറാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എം.എന്‍. പുഷ്‌കരന്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here