ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ നടത്തിയ ആള്‍ അറസ്‌റ്റില്‍

0


ഉപ്പുതറ: ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസില്‍ പൂപ്പാറയിലെ വ്യാപാരിയെ ഉപ്പുതറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അയ്യപ്പന്‍കോവില്‍ ആനക്കുഴികല്ല്‌ തേക്ക്‌ വീട്ടില്‍ വിഷ്‌ണു മോഹന്‍ (30) നല്‍കിയ പരാതിയിലാണ്‌ പൂപ്പാറ എസ്‌റ്റേറ്റിന്‌ സമീപം കാവുംഭാഗത്ത്‌ കണ്ണാറയില്‍ രഘുനാഥ്‌ ചന്ദ്രന്‍പിള്ള (50) അറസ്‌റ്റിലായത്‌.
പുറ്റടി സ്‌പൈസസ്‌ പാര്‍ക്കില്‍ ജോലി നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി യുവാവില്‍നിന്നും ഒരു 1,50,000 രൂപ കൈപ്പറ്റിയിരുന്നു. പണം രഘുനാഥിന്റെ ബാങ്ക്‌ അക്കൗണ്ടിലക്കാണ്‌ അയച്ചിരിക്കുന്നത്‌. 2021 മാര്‍ച്ചിലാണ്‌ പണം കൈ മാറിയത്‌.
പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ പണം തിരികെ ചോദിക്കുകയും രണ്ട്‌ മാസത്തിനകം പണം തിരികെ നല്‍കാമെന്ന്‌ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്‌തു. സമയം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നപ്പോഴാണ്‌ വിഷ്‌ണു മോഹന്‍ പോലീസില്‍ പരാതി നല്‍കിയത്‌. രണ്ട്‌ മാസം മുമ്പാണ്‌ പരാതി ലഭിക്കുന്നത്‌. പരാതിപ്രകാരം പോലീസ്‌ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
ഉടന്‍ പണം തിരികെ നല്‍കുമെന്ന്‌ പറഞ്ഞതിനാല്‍ നടപടി വൈകി. ഇന്നലെ ഉപ്പുതറ സി.ഐ. പൂപ്പാറയിലെത്തി രഘുനാഥിനെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനായ രഘുനാഥിന്‌ പൂപ്പാറയില്‍ സ്‌റ്റേഷനറി കടയുമുണ്ട്‌. ഉപ്പുതറ സ്‌റ്റേഷനില്‍ വഞ്ചനാക്കുറ്റത്തിനാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഉപ്പുതറ സി.ഐ: ഇ. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

LEAVE A REPLY

Please enter your comment!
Please enter your name here