ബില്‍ക്കിസ് ബാനു കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും

0

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റീസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

2002ല്‍ ഗുജറാത്ത് ഗോധ്രാ കലാപത്തില്‍ തന്നെ പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ സ്വതന്ത്രരാക്കിയ നടപടിക്കെതിരേയാണ് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയിയെ സമീപിച്ചത്.

11 പ്രതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ച് ഈ വര്‍ഷം ഓഗസ്റ്റ് 15ന് വിട്ടയച്ചിരുന്നു. പ്രതികളുടെ ശിക്ഷ ഇളവു നല്‍കുന്ന കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നു നേരത്തെ രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണു സര്‍ക്കാരിന്‍റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here