സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ല്‍ ഏ​ഴ് ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് രാ​വി​ലെ 7ന് ​പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത.

ബു​ധ​നാ​ഴ്ച​വ​രെ സം​സ്ഥാ​ന​ത്തെ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ തു​ട​രു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here