താമരശേരിയില്‍ സിപിഎമ്മിന്‍റെ പേരില്‍ ഗുണ്ടാപിരിവ്; തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍

0

കോഴിക്കോട്: താമരശേരിയില്‍ പാര്‍ട്ടിയുടെ പേരില്‍ ഗുണ്ടാസംഘങ്ങള്‍ പണം പിരിക്കുന്നെന്ന് സിപിഎം. കോഴിക്കോട് താമരശേരിയില്‍ പൊതുയോഗം വിളിച്ചാണ് പാര്‍ട്ടി പ്രാദേശിക
നേതൃത്വം ആരോപണം ഉന്നയിച്ചത്.

പു​തി​യ സം​ര​ഭം തു​ട​ങ്ങു​ന്ന​വ​രി​ല്‍​നി​ന്ന് സി​പി​എ​മ്മി​ന്‍റെ മേ​ല്‍​വി​ലാ​സം ഉ​പ​യോ​ഗി​ച്ച് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം. ഭൂ​മി വാ​ങ്ങു​ന്ന​വ​രോ​ടും വി​ല്‍​ക്കു​ന്ന​വ​രോ​ടും 20 ല​ക്ഷം ചോ​ദി​ക്കു​ന്നു. കെ​ട്ടി​ട​നി​ര്‍​മാ​താ​ക്കാ​ളോ​ട് പ​ത്ത് ല​ക്ഷം വീ​ത​വും പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​ക​ളോ​ട് അ​ഞ്ച് ല​ക്ഷം വീ​ത​വും വാ​ങ്ങു​ന്നെ​ന്നാ​ണ് പ​രാ​തി.

ആ​ളു​ക​ള്‍ പ​ണം ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ചാ​ല്‍ സി​പി​എം​കാ​ര്‍ ഇ​വി​ടെ വ​രു​മെ​ന്ന് പ​റ​ഞ്ഞ് ഉ​ട​മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തും. കൈ​വെ​ട്ടു​മെ​ന്നും കാ​ലു​വെ​ട്ടു​മെ​ന്നു​മു​ള്ള ഭീ​ഷ​ണി​യും മു​ഴ​ക്കും.

ഇ​ത്ത​ര​ത്തി​ല്‍ പ​ല​രും പ​രാ​തി ന​ല്‍​കി​യ​പ്പോ​ഴാ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തെ​ന്ന് പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കാ​രു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

നി​ല​വി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here