സംസ്ഥാനത്ത് മഴ ശക്തം; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

0

തിരുവനന്തപുരം: മാൻഡസ് ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മണ്ണിടിച്ചിലോ മറ്റ് അനിഷ്ടസംഭവങ്ങളോ ഇതിവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിലാണ് വിലക്ക്.

അതേസമയം മാൻഡസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ് നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here