കോഴിക്കോട് നടുറോഡിൽ ചിതറിക്കിടന്നത് അൻപതോളം കെയ്സ് മദ്യക്കുപ്പികൾ; രാവിലെ തന്നെ എടുത്ത് അടി തുടങ്ങി നാട്ടുകാർ

0

കോഴിക്കോട്: മദ്യം കയറ്റി എത്തിയ ചരക്കു ലോറി പാലത്തിൽ ഇടിച്ച് അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. ഇന്നു രാവിലെ 6.30നാണ് ഫറോക്ക് പഴയ പാലത്തിൽ അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ലോറി നിർത്താതെ പോയതിനു പിന്നാലെ മദ്യകെയ്‌സുകൾ പൊട്ടി കുപ്പികൾ വഴിയിൽ ചിതറിക്കിടക്കുന്നത് വിഡിയോയിലുണ്ട്. തുടർന്ന് നാട്ടുകാർ മദ്യക്കുപ്പികൾ എടുത്തു കൊണ്ടുപോയി. അവശേഷിച്ച മദ്യക്കുപ്പികൾ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അനധികൃത മദ്യക്കടത്താണെന്നാണ് സംശയം.

Leave a Reply