ആശയുടെ ജീവനെടുത്തത് കുടുംബ പ്രശ്നങ്ങൾ; ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്

0

പന്തളം: സിനിമ – സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പൂഴിക്കാട് സ്വദേശിനി ആശ (38) യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആശയെയാണ് കണ്ടത്. ഉല്ലാസ് പന്തളം തന്നെ കെട്ടഴിച്ച് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ, യാത്രാമദ്ധ്യേ ആശ മരണപ്പെടുകയായിരുന്നു. പത്തനംതിട്ട മല്ലശേരി സ്വദേശിയാണ് ആശ.

മിനി സ്‌ക്രീൻ പ്രേക്ഷകർക്കിടയിലെ സൂപ്പർ സ്റ്റാറാണ് ഉല്ലാസ് പന്തളം. 46ഓളം സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. ടിവി ഷോകളിലെ സജീവ സാന്നിദ്ധ്യമാണ് ഉല്ലാസ്. കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായി. ഇപ്പോൾ ഒട്ടുമിക്ക മലയാളം ചാനലുകളിലും കോമഡി അവതരിപ്പിക്കാൻ ഉല്ലാസുണ്ട്. എന്നാൽ കുടുംബത്തിൽ ഉല്ലാസിന് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. കോൺഗ്രസിലും പന്തളം ഉല്ലാസ് സജീവമായിരുന്നു.

ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് ആശയെ അലട്ടിയിരുന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. ജീവിതത്തിന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് ആശ ഉല്ലാസിനെ ചോദ്യം ചെയ്തിരുന്നുവെന്നും, തുടർന്ന് വീട്ടിൽ സ്ഥിരം വഴക്കായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. കോമഡി പരിപാടികൾ കൂടാതെ, നാൽപ്പതിലധികം സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്.വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here