ബ്രിട്ടന് പിന്നാലെ ആയർലന്റും ഇനി ഇന്ത്യക്കാരൻ ഭരിക്കും; പുതിയ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ലിയോ വരാഡ്കർ സ്ഥാനമേറ്റു

0

ഡബ്ലിൻ: ബ്രിട്ടനു പിന്നാലെ അയൽരാജ്യമായ അയർലൻഡിനും ‘ഇന്ത്യൻ’ പ്രധാനമന്ത്രി. ഉപപ്രധാനമന്ത്രിയായിരുന്ന ഇന്ത്യൻ വംശജൻ ലിയോ വരാഡ്കർ (43) ഇന്നലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. രണ്ടാം വട്ടമാണ് ഇദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. 2017-20 ൽ ആയിരുന്നു ആദ്യം.

കൂട്ടുകക്ഷി സർക്കാരിലെ ഫിയാനഫോൾ നേതാവ് മൈക്കൽ മാർട്ടിൻ രണ്ടരവർഷം പൂർത്തിയാക്കി മുൻ ധാരണപ്രകാരം ഒഴിഞ്ഞതോടെയാണ് പാർട്ടി നേതാവായ വരാഡ്കർ പ്രധാനമന്ത്രിയായത്. ഫിയാനഫോൾ, ഫിനഗെയ്ൽ, ഗ്രീൻ പാർട്ടി എന്നീ 3 കക്ഷികൾ ചേർന്നതാണു ഭരണമുന്നണി.

ഡോക്ടറായ വരാഡ്കർ 2007 ൽ ആണ് ആദ്യം എംപിയായത്. കോവിഡ് കാലമായതിനാൽ ആ സമയത്ത് അദ്ദേഹം തന്റെ സേവനം ആശുപത്രിയിലും ഉറപ്പ് വരുത്തിയിരുന്നു.2017 ജൂൺ 13നു പ്രധാനമന്ത്രിയായപ്പോൾ പ്രായം 38. അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രിയും വരാഡ്കറാണ്.

മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയർലൻഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണു ജനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here