ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

0

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മീററ്റിലാണ് സംഭവം.

11കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ര്‍ ഡ്രൈ​വ​റാ​ണ് പീ​ഡി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. പ്ര​തി​യെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലേ​ക്ക് പാ​ല്‍ വാ​ങ്ങാ​ന്‍ പെ​ണ്‍​കു​ട്ടി പോ​യ​പ്പോ​ഴാ​ണ് കാ​റി​ലെ​ത്തി​യ പ്ര​തി കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം വ​ഴി​യ​രി​കി​ല്‍ ഇ​റ​ക്കി​വി​ട്ടു.

വ​ഴി​യ​രി​കി​ലെ ഡി​വൈ​ഡ​റി​ല്‍ പെ​ണ്‍​കു​ട്ടി അ​വ​ശ​നി​ല​യി​ല്‍ കി​ട​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ സ്ഥ​ല​ത്തെ​ത്തി​യ​ത്.

കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന അ​മ്മ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ​തി​നു ശേ​ഷം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും പ്ര​തി​യെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​യാ​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply