മർദ്ദനം സഹിക്കാം, കുത്തുവാക്കുകള്‍ പറ്റുന്നില്ല..’; മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തത് ഭർതൃപീഡനം മൂലം; മരിക്കും മുമ്പ് ഭര്‍ത്താവിന് സഫ്‌വ അയച്ച ശബ്ദസന്ദേശം ഇങ്ങനെ

0

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. സഹോദരി മരിക്കാൻ കാരണം ഭര്‍തൃപീഡനമാണെന്ന് സഹോദരന്‍ പറഞ്ഞു. ഇത് ശരിവെക്കുന്ന ശബ്ദസന്ദേശം മരിക്കുന്നതിന് മുമ്പ് സഫ്‌വ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചിരുന്നു. മര്‍ദനം സഹിക്കാമെന്നും എന്നാല്‍ കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യെന്നുമാണ് ശബ്ദസന്ദേശത്തിലുള്ളതെന്ന് സഹോദരന്‍ പറയുന്നു. പീഡനം സഹിക്കാന്‍ വയ്യാതെയാണ് സഫ്‌വ മക്കളെ കൊന്ന് ജീവനൊടുക്കിയത്. സംഭവത്തില്‍ അന്വേഷണ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ചെട്ടിയാൻ കിണർ റഷീദ് അലിയുടെ ഭാര്യ സഫ്‍വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (1) എന്നിവരാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചത്. രാവിലെ 5.30 ഓടെയാണ് സംഭവം. സഫ്‍വയുടെ ഭര്‍ത്താവാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ഈ സമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here