മാധ്യമ പ്രവർത്തകർക്ക് ഭീഷണി; ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ റെയ്ഡ്

0

ശ്രീനഗർ: തീവ്രവാദ സംഘടനകളിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. ശ്രീനഗർ, ബദ്ഗാം, പുൽവാമ എന്നീ ജില്ലകളിലാണ് റെയ്ഡ് നടത്തിയത്.
മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ശ്രീനഗർ, ബദ്ഗാം, പുൽവാമ ജില്ലകളിലെ ഒന്നിലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് ശ്രീനഗർ പോലീസ് ട്വീറ്റ് ചെയ്തു. ഇതേ കേസിൽ നേരത്തെയും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്.
‘കശ്മീർഫൈറ്റ്’ എന്ന ഓൺലൈൻ പേജിലൂടെ തീവ്രവാദ സംഘടനകൾ മാധ്യമപ്രവർത്തകരുടെ പട്ടിക പുറത്തുവിടുകയും ഇവർ അന്വേഷണ ഏജൻസികളുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഭീഷണിയെ തുടർന്ന് നിരവധി പ്രദേശിക മാധ്യമപ്രവർത്തകർ ജോലി ഉപേക്ഷിച്ചിട്ടുണ്ട്.

Leave a Reply