മുംബൈയിലെ ജനവാസമേഖലയിൽ പുള്ളിപ്പുലിയിറങ്ങി; മൂന്നുപേർക്ക് പരിക്ക്

0

മുംബൈ: മുംബൈയിലെ കല്യാണിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ജനാലയിലൂടെ കെട്ടിടത്തിനുള്ളിലേക്ക് ചാടിയ പുലിയെ കണ്ട് ആളുകൾ പരിഭ്രാന്തിയിലായ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് പുള്ളിപ്പുലിയെ പിടികൂടി കൂട്ടിലാക്കിയത്. പലരും പുലി ആക്രമിക്കാൻ ശ്രമിക്കുമെന്ന് ഭയന്ന് കൈയിൽ വടി കരുതിയിട്ടുണ്ട്.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ തിരക്കേറിയ ജനവാസമേഖലയായ നാസിക്കിൽ പുള്ളിപ്പുലിയെ കണ്ടത്.

Leave a Reply