കാവിയണിഞ്ഞ വേട്ടാവളിയൻ, ഇവനെയൊക്കെയാണല്ലോ സഖാക്കന്മാർ എടുത്തോണ്ട് നടക്കുന്നത്’; മാംഗോ ജ്യുസ് പിടിച്ചു നിന്ന സന്ദീപാനന്ദ ഗിരി പിടിച്ച പുലിവാല് ഇങ്ങനെ

0

കേരളക്കരയെ പിടിച്ച് കുലുക്കിയ കേസാണ് പാറശാലയിൽ ഷാരോൺ വധക്കേസ്. കാമുകി കഷായത്തിൽ വിഷം കലക്കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നിരവധി വാർത്തകളും ട്രോളുകളും പുറത്ത് വന്നിരുന്നു. ദിനംപ്രതി പുതിയ സംഭവങ്ങൾ വാർത്തകളായി എത്തുന്നതിന് പിറകേയാണ് ഇടതുപക്ഷ സഹയാത്രികനായ സന്ദീപാനന്ദ ഗിരി പാറശ്ശാല കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ ട്രോളുമായി രംഗത്തെത്തിയത്. എന്നാൽ കടുത്ത സ്ത്രീ വിരുദ്ധത നിറഞ്ഞു നിൽക്കുന്ന പ്രസ്തുത ട്രോൾ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. സമൂഹമാധ്യമങ്ങളിൽ സീവമായി നിൽക്കുന്ന പലരും സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തി. പൊതു സമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള വിമശനങ്ങളാണ് സന്ദീപാനന്ദഗിരിയുടെ പോസ്റ്റിനെതിരെ ഉയരുന്നത്.

ദിനേശ് മാംഗോ ജ്യുസ് പിടിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ചിത്രത്തോടൊപ്പമാണ് സന്ദീപാനന്ദഗിരി കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷരഹിതമായത് 💯 ശതമാനം വിശ്വസിച്ച് കാമുകനും കാമുകിക്കും കുടിക്കാവുന്നത്, ഒരു ദിനേശ് ഉത്പന്നം´ എന്നുള്ള കുറിപ്പാണ് സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അതിൻ്റെ കൂടെ കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ അനുബന്ധ കുറിപ്പും കൂടി സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തിട്ടുണ്ട്.കുടിക്കുന്നതിന് മുൻപ് സീൽ പൊട്ടിയിട്ടില്ല എന്ന് ഉറപ്പു വരുത്തുക´- എന്നാണ് അനുബന്ധമായി ഇദ്ദേഹം കുറിച്ചിരിക്കുന്നത്.

സന്ദീപാനന്ദഗിരിയുടെ സ്ത്രീവിരുദ്ധ പോസ്റ്റിന് എതിരെ സ്വന്തം വാളിൽത്തന്നെ വലിയ വിമർശനങ്ങളാണ് കമൻ്റുകളായി എത്തുന്നത്. കഷ്ടം, ഇങ്ങനെ തരംതാഴരുതെന്ന ഉപദേശമാണ് പലരും നൽകിയിരിക്കുന്നത്. ചില കഷായങ്ങളും, ചില കാഷായങ്ങളും ആണ് പ്രശ്നം, കഷ്ടം 🙁 ഔചിത്യം എന്ന വാക്കിന്റെ അർഥം ഗീതയിൽ ഉണ്ടാവില്ല അല്ലെ .ലോകത്തു ഉള്ളത് എല്ലാം ഉണ്ട് എന്നൊക്കെ ഓരോരുത്തര് പറഞ്ഞു കേൾക്കാറുണ്ട്- എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും കമൻ്റുകളായി എത്തിയിട്ടുണ്ട്. `ഇയാള് ഇജ്ജാതി ഊളയാണോ? ഒരു മനുഷ്യനെ കൊന്നു കളഞ്ഞ സംഭവത്തെ ഇത്തരം ട്രോളുകൾ കൊണ്ട് നോർമലൈസ് ചെയ്യാൻ? എന്നാണ് ഒരാൾ കമൻ്റിൽ ചോദിച്ചിരിക്കുന്നത്.

എന്‍റെ സ്വാമി ഞാൻ പണ്ട് അങ്ങയുടെ ഗീത പ്രഭാഷണങ്ങൾ ഒരു പാട് ആസ്വദിച്ചു കേട്ടിട്ടുണ്ട്, അങ്ങെയേ വലിയ കാര്യവും ആയിരുന്നു . പക്ഷെ കഴിഞ്ഞ കുറെ നാളുകളായി താങ്കളുടെ ചില ഫേസ്ബുക്ക് കമൻ്റുകളും പോസ്റ്റുകളുമൊക്കെ കാണുമ്പോൾ വലിയ വിഷമം തോന്നുന്നു. അങ്ങ് ഇടതുപക്ഷ ചായ്‌വോടു കൂട്ടി നിന്നുകൊള്ളു, പക്ഷെ അങ്ങേക്കു ഇത്തരം കാര്യങ്ങളിൽ കുറച്ചു കൂടി നിലവാരം ആകാം. .ഏതു ലെവൽ വരെ താഴണം എന്നത് അങ്ങയുടെ മാത്രം ചോയ്സ് ആണ്‌- സ്ത്രീവിരുദ്ധ പോസ്റ്റിനെതിരെ ഒരാൾ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഒരു സ്ത്രീ പ്രതിസ്ഥാനത്തു വരുമ്പോൾ ഒരു സ്വാമിക്ക് ഇത്രയും ലോക്കലാകാമോ എന്നാണ് മറ്റൊരാളുടെ സംശയം.

ഫേസ്ബുക്കിൽ സജീവമായി നിൽക്കുന്ന പലരും അസന്ദീപാനന്ദഗിരിയുടെ പോസ്റ്റ് വിമർശന കുറിപ്പോടെ ഷെയർ ചെയ്തിട്ടുണ്ട്. കാവിയണിഞ്ഞ വേട്ടാവളിയൻ, ഇവനെയൊക്കെയാണല്ലോ സഖാക്കന്മാർ എടുത്തോണ്ട് നടക്കുന്നത് എന്നാണ് സുഭാഷ് കുമാരപുരം പോസ്റ്റ് ഷെയർ ചെയ്ത് കുറിച്ചിരിക്കുന്നത്.

ആക്ടിവിസ്റ്റും നടിയുമായ ലാലിയും സന്ദീപാനന്ദഗിരിയുടെ പോസ്റ്റിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്. സന്യാസം എന്നത് ബ്രഹ്മചര്യമോ ലൗകിക സുഖങ്ങൾ വേണ്ടെന്ന് വക്കലോ ബന്ധങ്ങൾ അറുത്തു കളയലോ മതഗ്രന്ഥങ്ങൾ കാണാതെ പഠിച്ച് പറയലോ അല്ല. അത് നാവിനേം ചിന്തകളേം അടക്കലാണ്. ജീവിതത്തിൻ്റെ ആത്യന്തിക സത്യം അറിയലാണ്. അതിൻ്റെ വ്യർഥത തിരിച്ചറിയലാണ്. കുറഞ്ഞ പക്ഷം അവനവനെ മനസ്സിലാക്കലാണ്. സന്ദീപാനന്ദഗിരി ഒരു പരാജയമാണ്- എന്ന കുറിപ്പോടെയാണ് ലാലി കഷായപോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here