സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനം കാണുന്നു. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്‌ഥാനത്ത്‌ പരക്കെ ശക്തമായ മഴയ്ക്കും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here