നോട്ടീസ്‌ കാലാവധി ഇന്നുകൂടി , ഗവര്‍ണര്‍ ഇന്നെത്തിയേക്കും; വിധികാത്ത്‌ വി.സിമാര്‍

0


തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍, സംസ്‌ഥാനത്തെ 11 സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍മാര്‍ക്കു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കാനുള്ള അവസാനദിവസം ഇന്ന്‌. ചാന്‍സലറുടെ നടപടി ചോദ്യംചെയ്‌ത്‌ ഏഴ്‌ വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌. കോടതിയുടെ തീരുമാനം അറിഞ്ഞശേഷമാകും ഗവര്‍ണറുടെ തുടര്‍നടപടി.
ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇന്ന്‌ സംസ്‌ഥാനത്തു മടങ്ങിയെത്തുമെന്നാണു സൂചന. വി.സിമാരുടെ നിലപാടറിയാന്‍ ഹിയറിങ്‌ ആവശ്യമെങ്കില്‍ ഏഴിനകം അറിയിക്കണമെന്നു കാരണംകാണിക്കല്‍ നോട്ടീസിലുണ്ട്‌. വി.സിമാര്‍ക്ക്‌ ഇതുവരെ നല്‍കിയ ശമ്പളം തിരിച്ചുപിടിക്കുന്നതുള്‍പ്പെെടയുള്ള നടപടികള്‍ ആലോചനയിലുണ്ടെന്ന അഭ്യൂഹം രാജ്‌ഭവന്‍ വൃത്തങ്ങള്‍ നിരസിച്ചു. എന്നാല്‍, യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമായി നിയമിക്കപ്പെട്ട വി.സിമാര്‍ക്കു തുടരാന്‍ അവകാശമില്ലെന്ന നിലപാടില്‍ മാറ്റമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here