ഗ്രീഷ്‌മയെ ഇന്ന്‌ കസ്‌റ്റഡിയില്‍ വാങ്ങിയേക്കും

0


തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്‌മയെ അന്വേഷണ സംഘം ഇന്ന്‌ കോടതിയില്‍ ഹാജരാക്കി കസ്‌റ്റഡിയില്‍ വാങ്ങിയേക്കും. കസ്‌റ്റഡിയിലിരിക്കെ നെടുമങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനില്‍വച്ച്‌ അണുനാശിനി കുടിച്ച്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗ്രീഷ്‌മയ്‌ക്ക്‌ നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. മരുന്നുകളും നല്‍കുന്നില്ല. അതുകൊണ്ടു തന്നെ ഇന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തേക്കും. ഗ്രീഷ്‌മയെ കാരക്കോണം രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തേണ്ടതുമുണ്ട്‌.
ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ട ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അമ്മാവന്‍ നിര്‍മല്‍ കുമാറിനെ നെയ്യാറ്റിന്‍കര സബ്‌ജയിലിലേക്കും മാറ്റി. ഇവരുടെ തെളിവെടുപ്പിനിടെ കണ്ടെത്തിയ കളനാശിനിയുടെ കുപ്പി ഫൊറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയയ്‌ക്കും.
ഒക്‌ടോബര്‍ 14ന്‌ ഷാരോണും സുഹൃത്തും ബൈക്കില്‍ ഗ്രീഷ്‌മയുടെ വീട്ടിലേക്ക്‌ വരുന്നതിന്റെ സിസിടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here