സെപ്‌റ്റിക്‌ ടാങ്ക്‌ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ്‌ ഗൃഹനാഥന്‍ മരിച്ചു

0


നെടുങ്കണ്ടം: സെപ്‌റ്റിടാങ്ക്‌ നിര്‍മിക്കുന്നതിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ്‌ ഗൃഹനാഥന്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്ക്‌. രാമക്കല്‍മേട്‌ തോവാളപടി സ്വദേശി ചിറയില്‍പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി(73)യാണു മരിച്ചത്‌. പ്രകാശ്‌ഗ്രാം ബ്ലോക്ക്‌ നമ്പര്‍ 1131ല്‍ ജയപ്രകാശ്‌, മാച്ചേരാത്ത്‌ ജോജി എന്നിവര്‍ക്കാണു പരുക്കേറ്റത്‌.
തോവളപടിയില്‍ മാത്തുക്കുട്ടിയുടെ വീടിനു സമീപം പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ സെപ്‌റ്റിടാങ്കിനു കുഴിയെടുക്കുന്നതിനിടയില്‍ മണ്ണ്‌ ഇടിയുകയായിരുന്നു.
മാത്തുക്കുട്ടിയും രണ്ട്‌ തൊഴിലാളികളും കുഴിയില്‍ അകപ്പെട്ടു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വലിയ കല്ലുകളും, മണ്ണും തലയില്‍വീണതോടെ മാത്തുക്കുട്ടി തല്‍ക്ഷണം മരിച്ചു.
ദേഹമാസകലം പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്തുക്കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി. സംസ്‌കാരം പിന്നീട്‌. ലില്ലികുട്ടിയാണു ഭാര്യ. മക്കള്‍: ഷീബ, ഷിജി, ഷിബി, ഷിജു, ഷീജ. മരുമക്കള്‍. മലാക്കി, സണ്ണി, ജോമോന്‍, ഷേര്‍ളി, ജിനീഷ്‌.

LEAVE A REPLY

Please enter your comment!
Please enter your name here