മന്ത്രി റോഷി അഗസ്‌റ്റിന്റെ പഴ്‌സണല്‍ സ്‌റ്റാഫിന്റെ ഡ്രൈവറെ മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമണക്കേസില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു

0

തിരുവനന്തപുരം: മന്ത്രി റോഷി അഗസ്‌റ്റിന്റെ പഴ്‌സണല്‍ സ്‌റ്റാഫിന്റെ ഡ്രൈവറെ മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമണക്കേസില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മലയിന്‍കീഴ്‌ സ്വദേശിയായ യുവാവിനെയാണ്‌ ചോദ്യംചെയ്യാനായി കസ്‌റ്റഡിയിലെടുത്തത്‌. കരാര്‍ അടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്ന ആളാണ്‌.
കേസുമായി ബന്ധപ്പെട്ടു പോലീസ്‌ കസ്‌റ്റഡിയില്‍ ചോദ്യംചെയ്യുന്ന 14-ാമനാണ്‌ ഇയാള്‍. അതേസമയം, യുവതിയെ ആക്രമിച്ചയാളും കുറവന്‍കോണത്തു വീട്ടില്‍ കയറിയ ആളും ഒരാള്‍ തന്നെയെന്ന്‌ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഏതാനും ദിവസം മുമ്പു പുലര്‍ച്ചെയാണു മ്യൂസിയം പരിസരത്തുവച്ചു യുവതിയെ ആക്രമിച്ചത്‌. അന്നു രാത്രി കുറവന്‍കോണത്തെ വീട്ടിലും അജ്‌ഞാതനെത്തി. ഇരുവരും ഒരാള്‍തന്നെയെന്നു സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ട പരാതിക്കാരി പറഞ്ഞെങ്കിലും രണ്ടു പേര്‍ എന്നായിരുന്നു പോലീസ്‌ നിലപാട്‌.
എന്നാല്‍, സാഹചര്യത്തെളിവുകള്‍ പരിശോധിക്കുകയും ശാസ്‌ത്രീയ അന്വേഷണം അനടത്തുകയും ചെയ്‌ത അന്വേഷണസംഘം ഒടുവില്‍ രണ്ടു പേരും ഒരാള്‍തന്നെ എന്ന നിഗമനത്തിലെത്തി. ഇപ്പോള്‍ കസ്‌റ്റഡിയിലുള്ള ആളുടെ ഫോണ്‍ ലൊക്കേഷന്‍ ഈ രണ്ടു സമയത്തും ഈ ടവറിനു കീഴിലുണ്ടായിരുന്നെന്നു പോലീസ്‌ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here