സംസ്‌ഥാനത്ത്‌ അഞ്ചു വരെ വ്യാപകമായ മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌

0

സംസ്‌ഥാനത്ത്‌ അഞ്ചു വരെ വ്യാപകമായ മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌. ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ ഇടിമിന്നലും മഴയും ഉണ്ടായേക്കും.
ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും തെക്കേ ഇന്ത്യക്കു മുകളിലുമായി വടക്കുകിഴക്കന്‍ കാറ്റ്‌ ശക്‌തിപ്രാപിക്കുന്നതിന്റെ ഫലമായി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ശ്രീലങ്കന്‍ തീരത്തിനു മുകളിലായി സ്‌ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും ചക്രവാതചുഴിയില്‍നിന്നു കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ തെക്കുകിഴക്കന്‍ അറബിക്കടല്‍ വരെ നീണ്ടുനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ്‌ ശക്‌തമായ മഴ പ്രതീക്ഷിക്കുന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here