ജനജീവിതം വഴിമുട്ടിക്കും വിധത്തില്‍ സംസ്‌ഥാനത്ത്‌ അതിരൂക്ഷ വിലക്കയറ്റം

0

ജനജീവിതം വഴിമുട്ടിക്കും വിധത്തില്‍ സംസ്‌ഥാനത്ത്‌ അതിരൂക്ഷ വിലക്കയറ്റം. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ കുത്തനെ വിലകൂടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അരിക്കും പലവ്യഞ്‌ജനത്തിനും പച്ചക്കറികള്‍ക്കും 50 ശതമാനം മുതല്‍ നൂറുശതമാനം വരെയാണു വില കൂടിയത്‌. ചിലയിനം പലവ്യഞ്‌ജനങ്ങള്‍ക്കു മൂന്നര ഇരട്ടിവരെ വില ഉയര്‍ന്നിട്ടുണ്ട്‌. സോപ്പിനും 30 ശതമാന വില വര്‍ധന.
പാചകത്തിനുപയോഗിക്കുന്ന സൂര്യകാന്തി എണ്ണയ്‌ക്കു നൂറുശതമാനത്തിലധികവും പാമോയിലിന്‌ 80 ശതമാനത്തോളവും വില വര്‍ധിച്ചു. സാമ്പാറിലുപയോഗിക്കുന്ന പരിപ്പിന്‌ 70 രൂപയില്‍നിന്ന്‌ 140 രൂപയായി. മിക്ക പച്ചക്കറികള്‍ക്കും കിലോയ്‌ക്ക്‌ 60 മുതല്‍ 80 രൂപ വരെയായി.
ഓണത്തിനുശേഷം വില കുറയുമെന്ന പ്രതീക്ഷ തെറ്റിച്ച്‌ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്‌. വെണ്ടക്ക, പയര്‍, ബീന്‍സ്‌, കോളിഫ്ലവര്‍, കാരറ്റ്‌ എന്നിവയ്‌ക്ക്‌ കിലോയ്‌ക്ക്‌ 80 രൂപയിലാണു ചില്ലറ വില്‍പന.
ഓണത്തിനു മുമ്പ്‌ പച്ചക്കറികളുടെ ശരാശരി ചില്ലറ വില്‍പന 40-50 രൂപയായിരുന്നു. നിലവില്‍ കാരറ്റിനും പച്ചമാങ്ങയ്‌ക്കും ഇഞ്ചിക്കും കിലോയ്‌ക്ക്‌ 100 രൂപയ്‌ക്കടുത്തായി.
സോപ്പിനങ്ങളില്‍ അലക്കുസോപ്പിനും കുളിസോപ്പിനും വില ഉയര്‍ന്നു. ഏപ്രില്‍ മുതലാണ്‌ ഇവയ്‌ക്ക്‌ കുത്തനെ വില കൂടാന്‍ തുടങ്ങിയത്‌. അലക്കുസോപ്പുകളില്‍ ഡോ. വാഷിന്‌ 22 രൂപയില്‍നിന്ന്‌ 41 രൂപയായും സണ്‍ലൈറ്റിന്‌ 19 ല്‍നിന്ന്‌ 32 രൂപയായും കൂടി. ബാത്‌സോപ്പില്‍ പെയേഴ്‌സിന്‌ 35 രൂപയില്‍നിന്ന്‌ 55 രൂപയായി. ഡോവിന്‌ 53 ല്‍നിന്ന്‌ 75 രൂപയായി. ലക്‌സിന്‌ 15 രൂപ വര്‍ധിച്ച്‌ 22 രൂപയില്‍നിന്ന്‌ 37 ആയി. ഒരു കിലോ സര്‍ഫിന്‌ 100 രൂപയില്‍നിന്ന്‌ 158 ആയി.
ബിസ്‌കറ്റിനങ്ങളില്‍ ഗുഡ്‌ ഡേ, ആരോ റൂട്ട്‌, ഡാര്‍ക്ക്‌ ഫാന്റസി, പാര്‍ലേ ജി, മാരിലൈറ്റ്‌ എന്നീ ജനപ്രിയ ഐറ്റങ്ങള്‍ക്ക്‌ 30 രൂപയില്‍നിന്ന്‌ 40 മുതല്‍ 50 രൂപയായി വില കൂടി. വില ഉയര്‍ന്നതിന്റെ ആഘാതം പെട്ടെന്ന്‌ ജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ ബിസ്‌കറ്റിന്റെയും സോപ്പിന്റെയും മറ്റും തൂക്കം കുറയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌.

വിലക്കയറ്റത്തിന്റെ കാരണങ്ങള്‍:

ഇതര സംസ്‌ഥാനങ്ങളില്‍ കാലംതെറ്റി പെയ്‌ത മഴ
യുൈക്രന്‍ യുദ്ധം
അസംസ്‌കൃത ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം

അരിവില വര്‍ധന
ഇനം ഏപ്രില്‍ 2022 ഇന്നലെ

ജയ38 60
മട്ട 35 55(ലൂസ്‌)
അരി 5 കിലോ
പായ്‌ക്കറ്റ്‌ 200 300

പലവ്യഞ്‌ജന വില വര്‍ധന
ഇനം2021 ഇന്നലെ

കാശ്‌മീരി ചില്ലി (കിലോ) 160450
പാണ്ടി മുളക്‌ 160350
മല്ലി 80150
ഉഴുന്ന്‌ 90140
കടല 70120
ചെറുപയര്‍ 90140
പരിപ്പ്‌ 70140
ജീരകം 20 40

LEAVE A REPLY

Please enter your comment!
Please enter your name here