രാജീവ് ഗാന്ധി വധക്കേസിൽ നളിനി ഉൾപ്പെടെ ആറ് പേരെയും വിട്ടയക്കും; സുപ്രീംകോടതി ഉത്തരവ് ഇങ്ങനെ..

0

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളായ ആറ് പേരെയും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പ്രതികളായ നളിനി ശ്രീഹർ, റോബർട്ട് പാരിസ്, രവിചന്ദ്രൻ, രാജ, ശ്രീഹരൻ, ജയ്കുമാർ എന്നിവരെയാണ് മോചിപ്പിക്കുന്നത്. ബിആർ ഗവായ് അദ്ധ്യഷനായ ബെഞ്ചിൻറേതാണ് ഉത്തരവ്.

നളിനിയെ ഉൾപ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. പ്രതികൾ 30 വർഷത്തോളം ജയിലിൽ കഴിഞ്ഞുവെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. നളിനിയുടെയും ആർ.പി. രവിചന്ദ്രൻറെയും നേരത്തെയുള്ള മോചനത്തിന് തമിഴ്നാട് സർക്കാർ അനുകൂല നിലപാടെടുത്തിരുന്നു.

1991 മെയ് 21 -നാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിലെത്തിയ രാജീവ് ഗാന്ധി വധിക്കപ്പെടുകയായിരുന്നു. ബോംബാക്രമണത്തിൽ രാജീവ് ഗാന്ധിയുൾപ്പെടെ 16 പേരായിരുന്നു കൊല്ലപ്പെട്ടത്. 45 പേർക്ക് പരിക്കേറ്റു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ മീഡിയ മലയാളം വെബ്സൈറ്റിൽ വായിക്കൂ

വാട്സാപ്പിൽ വാർത്തകൾ ലഭിക്കാൻ

https://chat.whatsapp.com/EXa9c3O4wzk8i38IJCwotf

Leave a Reply