കേരളത്തിൽ പശുക്കൾ പട്ടിണി കിടക്കില്ല, പഞ്ചാബിന് ശുദ്ധവായുവും കിട്ടും; പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് വയ്ക്കോൽ എത്തിക്കുന്നത് വൻ തോതിൽ

0

കേരളത്തിലെ പശുക്കൾക്ക് ഇനി നല്ലകാലം. ഗുണമേന്മയില്ലാത്ത വയ്︋ക്കോലും കാലിത്തീറ്റയും കഴിച്ചു മടുത്ത പശുക്കൾക്ക് ഇനി മികച്ച വയ്︋ക്കോൽ രുചിക്കാം. അതിനുള്ള പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിക്കഴിഞ്ഞു. പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് വയ്︋ക്കോൽ കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഇരുസർക്കാരുകളും ഇതുസംബന്ധിച്ച് ധാരണയായതായാണ് സൂചനകൾ.

അതേസമയം പഞ്ചാബ് സർക്കാർ തികച്ചും സൗജന്യമായിട്ടായിരിക്കും വയ്︋ക്കോൽ കേരളത്തിന് നൽകുകയെന്നാണ് റിപ്പോർട്ടുകൾ. വയ്︋ക്കോൽ ഇവിടെയെത്തിച്ച് സംസ്കരിച്ച് കാലിത്തീറ്റയാക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. ഇതിലൂടെ കുറഞ്ഞ നിരക്കിൽ കർഷകർക്ക് കാലിത്തീറ്റ നൽകാനാകുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷ വയ്ക്കുന്നതും.

ഒരർത്ഥത്തിൽ പഞ്ചാബിന് അനുഗ്രഹമാണ് ഐകേരളത്തിൻ്റെ നടപടി. പഞ്ചാബിൽ പാടം കൊയ്തശേഷം വയ്︋ക്കോൽ കത്തിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇത് പഞ്ചാബിലും അയൽ സംസ്ഥാനങ്ങളിലും കടുത്ത വായുമലീനീകരണത്തിന് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിനാണ് ഇപ്പോൾ മാറ്റം വരുന്നത്. വയ്︋ക്കോൽ കേരളത്തിലേക്ക് എത്തുന്നതോടെ പഞ്ചാബിലെ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാനാകും.

പഞ്ചാബിൽ നിന്നും വയ്︋ക്കോൽ പൂർണമായും കേരളത്തിലേക്ക് കൊണ്ടുവരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവുമെന്നാണ് പഞ്ചാബ് അധികൃതരും കരുതുന്നത്. അതേസമയം കേരളത്തിൽ കാലിത്തീറ്റയുടെ വിലക്കയറ്റത്തിൽ വലയുന്ന കേരളത്തിലേ ക്ഷീര കർഷകർക്ക് ആശ്വാസം പകരാനുമാകും. പശുക്കൾക്ക് തീറ്റയായി നൽകാൻ തമിഴ്നാട്ടിൽ നിന്നുമാണ് ഇപ്പോൾ കേരളത്തിലേക്ക് വയ്︋ക്കോൽ കൊണ്ടുവരുന്നത്. എന്നാൽ ഈ വയ്︋ക്കോൽ വേണ്ടത്ര ഗുണമേന്മ ഇല്ലാത്തതാണെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല വയ്︋ക്കോലിന് കൊള്ളവിലയാണ് ഈടാക്കുന്നതെന്ന ആരമാപണവുമുണ്ട്.

കേരളത്തിൽ കാലിത്തീറ്റയ്ക്ക് ഇപ്പോൾ വൻ വിലയാണ്. ഇതിനൊപ്പം മാർക്കറ്റിൽ ലഭ്യമാകുന്ന ചില കാലിത്തീറ്റകൾ പശുക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കേരള- പഞ്ചാബ് സംസ്ഥാനങ്ങളുടെ സഹകരണത്തോടെയുള്ള പുതിയ പദ്ധതിയിലൂടെ കാണാനാകുമെന്നാണ് കരുതപ്പെടുന്നത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ മീഡിയ മലയാളം വെബ്സൈറ്റിൽ വായിക്കൂ

വാട്സാപ്പിൽ വാർത്തകൾ ലഭിക്കാൻ

https://chat.whatsapp.com/EXa9c3O4wzk8i38IJCwotf

Leave a Reply