ഛത്തീസ്ഗഡിലെ കൻകറിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു

0

ഛത്തീസ്ഗഡിലെ കൻകറിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു. 39 കേസുകളിലെ പ്രതിയും എട്ടുലക്ഷം രൂപ തലയ്ക്കു വിലയിട്ട നോർത്ത് ബസ്തർ ഡിവിഷൻ കമ്മിറ്റി അംഗം ദർശൻ പഡ്ഡ(32), അഞ്ചു ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് സ്മോൾ ആക്ഷൻ ടീം കമാൻഡർ ജഗീഷ് സലാം(23) എന്നിവരാണു കൊല്ലപ്പെട്ടത്.

ഡി​സ്ട്രി​ക്ട് റി​സ​ർ​വ് ഗാ​ർ​ഡ്(​ഡി​ആ​ർ​ജി), ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡും(​ബി​എ​സ്എ​ഫ്) സം​യു​ക്ത​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് കാ​ഡ്മെ വ​ന​ത്തി​ൽ ഏ​റ്റു​മു​ട്ട​ലി​നു പ​ദ്ധ​തി​യി​ട്ട​ത്. സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​ർ​ക്ക് മാ​വോ​യി​സ്റ്റു​ക​ൾ ആ​ദ്യം വെ​ടി​യു​തി​ർ​ത്തു. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ര​ണ്ടു​പേ​രും വ​ധി​ക്ക​പ്പെ​ട്ട​ത്.

ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന പ്ര​ദേ​ശ​ത്തു നി​ന്ന് തോ​ക്കു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള വെ​ടി​ക്കോ​പ്പു​ക​ൾ ക​ണ്ടെ​ത്തി. പ​ഡ്ഡ​യെ വ​ധി​ച്ച​ത് സേ​ന​യു​ടെ വി​ജ​യ​മാ​ണെ​ന്ന് ബ​സ്ത​ർ റേ​ഞ്ച് ഐ​ജി സു​ന്ദ​ര​രാ​ജ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here