സിസിടിവി കാമറകളുടെ കണക്കെടുക്കുന്നു

0


തിരുവനന്തപുരം: എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂർണമായും സിസിടിവി പരിധിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പോലീസ് ഏകോപിപ്പിക്കും.

ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള ക്ലോസ് സർക്യൂട്ട് ടിവി കാമറകളുടെയും ഓഡിറ്റിംഗ് നടത്താൻ പോലീസ് തീരുമാനിച്ചു. ഇതിനാവശ്യമായ നിർദേശം സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്കു നൽകി.

പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ വിവരങ്ങൾ അതതു പോലീസ് സ്റ്റേഷനുകളിൽ ശേഖരിച്ചു സൂക്ഷിക്കും. പോലീസിന്‍റെ കാമറകളിൽ പ്രവർത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here