ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ; ആശങ്ക അറിയിച്ച് ഇന്ത്യ

0

ന്യുയോർക്ക്: ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങളിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഉത്തര കൊറിയയുടെ ആണവ, മിസൈൽ സാങ്കേതികവിദ്യകളുടെ വ്യാപനം ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സമാധാനത്തിനും സുരക്ഷാപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നതായും രുചിര ചൂണ്ടിക്കാട്ടി.

ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണങ്ങൾ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങളുടെ ലംഘനമാണ്. മേഖലയുടെ സമാധാനത്തെയും സുരക്ഷയെയും ഇത് ബാധിക്കുന്നുവെന്ന് രുചിര കാംബോജ്വ്യക്തമാക്കി .

അതിനിടെ വിക്ഷേപണത്തെ ശക്തമായി ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് യു.എൻ.സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ്. പ്രകോപനപരമായ നടപടികളിൽ നിന്ന് ഉത്തരകൊറിയ ഉടൻ പിന്മാറാനും സുരക്ഷാ കൗൺസിലുമായി ബന്ധപ്പെട്ട ഉടമ്പടികൾ പാലിക്കാനും ആവശ്യപ്പെട്ടു. കൊറിയൻ ഉപദ്വീപിൽ ആണവ നിരായുധീകരണം ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here