ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

തുലാവർഷത്തിനൊപ്പം കേരള തീരത്തുള്ള ചക്രവാതച്ചുഴിയുടെയും അനുബന്ധ ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം. ആൻഡമാൻ കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനിൽക്കുകയാണ്. ബുധനാഴ്ചയോടെ തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് തമിഴ്‌നാട്- പുതുച്ചേരി തീരത്തായി കൂടുതൽ ശക്തമാകുമെന്നും ജാഗ്രതാ നിർദേശമുണ്ട്.

നവംബർ അഞ്ച് മുതൽ നവംബർ ഒൻപത് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നൽ ഉണ്ടാകുന്ന സാഹചര്യത്തിൽ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങളും ദുരന്ത നിവാരണ വകുപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here