മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതിയായിരുന്ന മുൻ ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്‌ദുൽ റഷീദിന് ഐ.പി.എസ് നൽകിയതിനെതിരെ ഹൈകോടതിയിൽ ഹർജി

0

കൊച്ചി: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതിയായിരുന്ന മുൻ ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്‌ദുൽ റഷീദിന് ഐ.പി.എസ് നൽകിയതിനെതിരെ ഹൈകോടതിയിൽ ഹരജി. ക്രിമിനൽ പശ്ചാത്തലമുള്ളയാൾക്ക് ഐ.പി.എസ് നൽകുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്ന് കാട്ടി മുതിർന്ന പത്രപ്രവർത്തകൻ ജി. വിപിനനാണ് പൊതുതാൽപര്യ ഹരജി നൽകിയത്.

വി​ചാ​ര​ണ​ക്കോ​ട​തി അ​ബ്ദു​ൽ റ​ഷീ​ദി​നെ കു​റ്റ​മു​ക്ത​നാ​ക്കി​യെ​ങ്കി​ലും ഇ​തി​നെ​തി​രാ​യ ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ഐ.​പി.​എ​സ്​ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ വാ​ദം. ഐ.​പി.​എ​സി​ന് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് യു.​പി.​എ​സ്.​സി​യു​ടെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ര​ണ്ടു​ത​വ​ണ വ്യ​ക്ത​മാ​ക്കി അ​പേ​ക്ഷ നി​ര​സി​ച്ച​താ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തേ ഹ​ര​ജി​ക്കാ​ര​ൻ​ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ത​ള്ളി​യി​രു​ന്നു.

സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ ഹ​ര​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും യു.​പി.​എ​സ്.​സി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഹ​ര​ജി ത​ള്ളി​യ​ത്. എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്​ ഐ.​പി.​എ​സ് ന​ൽ​കു​ക​യും ന​വം​ബ​ർ 17ന് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മ​നം ന​ൽ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും ഐ.​പി.​എ​സ് ല​ഭി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. ഐ.​പി.​എ​സ് ന​ൽ​കി​യു​ള്ള ഉ​ത്ത​ര​വും നി​യ​മ​ന ഉ​ത്ത​ര​വും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here