കെപിസിസി അധ്യക്ഷൻകെ.സുധാകരൻ ആർ.എസ്.എസിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ

0

കണ്ണൂർ: കെപിസിസി അധ്യക്ഷൻകെ.സുധാകരൻ ആർ.എസ്.എസിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സുധാകരന് ഹ്രസ്വദൃഷ്ടിയാണ് 1971-ലെ തലശേരി കലാപ കാലത്ത് അന്ന് സുധാകരൻ സംഘടനാ കോൺഗ്രസായിരുന്നു.ആർ.എസ്.എസിനെ കുറിച്ചു ചരിത്രാവബോധമില്ലാത്തയാളാണ് കെപിസിസി അധ്യക്ഷൻ.

സുധാകരൻ മത്സരിക്കുന്ന ഓരോ തെരഞ്ഞെടുപിലും ആർ.എസ്.എസ് വോട്ടുകൾ കൈപ്പത്തി ചിഹ്നത്തിലാണ് വീണത്. ബഡായി പറച്ചിൽ കെപിസിസി അധ്യക്ഷന്റെ സ്ഥിരം പരിപാടിയാണ്. ബഡായി രാമനായി കെ.സുധാകരൻ മാറിയെന്നും പി.ജയരാജൻ പറഞ്ഞു. തലശേരി കലാപ കാലത്ത് സുധാകരൻ ഇടപെട്ടുവെന്നത് ബഡായിയാണെന്ന് പി.ജയരാജൻ പറഞ്ഞു. എം എൽ എയായിരിക്കുന്ന കാലയളവിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് ജാമ്യം ലഭിക്കുന്നതിനായി കത്തെഴുതിയ ആളാണ് കെ.സുധാകരൻ.

സുധാകരന്റെ ആർ.എസ്.എസ് ബന്ധം പണ്ടെയുള്ളതാണ്. ആയിത്തറ മമ്പറത്തെ കാഞ്ഞിലേരി സത്യനെയും ചെറുവാഞ്ചേരിയിലെ ചോയ്യോൻ രാജീവനെയും വെട്ടി കൊന്നത് ആർ.എസ് എസ് പ്രവർത്തകരാണ്. എന്നാൽ ഇതേ ആർ.എസ്.എസ് പ്രവർത്തകരെ സഹായിക്കുന്ന നിലപാടാണ് സുധാകരൻ സ്വീകരിച്ചതെന്നും പി.ജയരാജൻ പറഞ്ഞു. കെ.സുധാകരനെ നിയന്ത്രികേണ്ടത് കോൺഗ്രസിലെ നേതാക്കളാണ്. മുസ്ലിം ലീഗ് നേതാക്കൾ സുധാകരന്റെ പ്രസ്താവനയെ ഇപ്പോൾ തന്നെ എതിർത്തു രംഗത്തുവന്നത് നല്ല കാര്യമാണെന്നും പി.ജയരാജൻ പറഞ്ഞു.

സി പി എമ്മിന്റെ മുഖ്യ ശത്രു ആർഎസ്എസാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസുകാരെ ആർഎസ്എസുകാർ കൊന്നിട്ടില്ലെന്നാണ് സുധാകരൻ പറയുന്നത്. എന്നാൽ ചോയഞ്ചേരി രാജീവനെയും സത്യനെയും സുധാകരൻ മറന്നതാണോ? ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. അതേസമയം ആർഎസ്എസ് സംരക്ഷണ പ്രസ്താവനയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കടുത്ത അതൃപ്തിയിലാണ് മുസ്ലിം ലീഗ്. സുധാകരന്റെ പരാമർശം ആർഎസ്എസിനെ വെള്ളപൂശുന്നതാണെന്ന് ചന്ദ്രിക ഒൺലൈനിൽ ലേഖനം വന്നിരുന്നു. പദിവിക്ക് യോജിച്ച പ്രസ്താവനയല്ല സുധാകരൻ നടത്തിയത്. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുക്കുക എന്നാൽ ആവരുടെ ആശയങ്ങൾക്ക് സംരക്ഷണം കൊടുക്കുക എന്നതാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

കെ സുധാകരന്റെ പ്രസ്താവന ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃത്വം യോഗം ചേരും. പ്രസ്താവനയിൽ പാർട്ടിക്ക് അതൃപ്തിയുള്ളതായി സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും പരോക്ഷമായി പറഞ്ഞിരുന്നു. അതേസമയം തലശ്ശേരി കലാപത്തിൽ സുധാകരൻ ആർഎസ്എസിനൊപ്പം നിന്നതിന്റെ തെളിവാണ് പ്രസ്താവനയെന്ന് എംവി ഗോവിന്ദനും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here