പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 15 വർഷം തടവും 50,000 രൂപ പിഴയും

0

മലപ്പുറം: പപതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 14 വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി മൊയ്തീൻകുട്ടിയാണ് പ്രതി.

പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിന് ഇരയായ കുട്ടിക്ക് ലീഗൽ സർവീസ് അതോറ്റിയിൽ നിന്നും അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും സ്‌പെഷ്യൽ ജഡ്ജ് അനിൽ കുമാർ വിധിച്ചു.

2016 ൽ കരുവാരക്കുണ്ടിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയെ ഗുരുതരമായ രീതിയിൽ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊണ്ടോട്ടി, വേങ്ങര പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി.

LEAVE A REPLY

Please enter your comment!
Please enter your name here