തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ ആക്രമണം; എട്ട് സ്ത്രീകൾക്ക് കുത്തേറ്റു

0

കണ്ണൂർ: കടന്നലിന്റെ കുത്തേറ്റ് സ്ത്രീകൾക്ക് പരിക്ക്. കണ്ണൂർ കാപ്പാടാണ് സംഭവം. സംഭവത്തിൽ എട്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. മൂന്ന് പേർക്ക് സാരമായ കുത്തേറ്റെന്നാണ് ലഭിക്കുന്ന വിവരം.

ആക്രമണത്തിന് പിന്നാലെ തന്നെ എട്ട് സ്ത്രീകളെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൃശൂർ ഏങ്ങണ്ടിയൂരിൽ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചിരുന്നു. മകളുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ പിതാവിനെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.ശരീരമാസകലം കുത്തേറ്റ ഗോപാലകൃഷ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മകളുടെയും പിതാവിന്റെയും കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർക്കും കടന്നൽ കുത്തേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here