യുക്രെയ്ന് പിന്തുണയുമായി ലോകരാജ്യങ്ങള്‍; ജി 7 നേതാക്കള്‍ ഇന്ന് യോഗം ചേരും

0

റഷ്യ കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ യുക്രെയ്ന് പിന്തുണയുമായി ലോകരാജ്യങ്ങള്‍. ജി 7 നേതാക്കള്‍ ഇന്ന് യോഗം ചേരും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്ന് നല്‍കുമെന്ന് അറിയിച്ചു. മിസൈല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. തലസ്ഥാനമായ കീവ് അടക്കം ഒന്‍പത് നഗരങ്ങളിലാണ് ആക്രമണമുണ്ടായത്. റഷ്യ–ക്രൈമിയ പാലത്തിലുണ്ടായ സ്ഫോടനത്തിനുള്ള തിരിച്ചടിയെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.

അതിനിടെ റഷ്യ ഉടന്‍ യുക്രെയ്നില്‍ നിന്ന് പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചു. റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങള്‍ യുക്രെയ്ന് വിട്ടുനല്‍കണമെന്നാണ് ആവശ്യം. ഇതില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന റഷ്യയുടെ ആവശ്യം തള്ളി. അത്യാധുനിക വ്യോമ പ്രതിരോധസംവിധാനം യുക്രെയ്ന് നല്‍കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here