കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി നദിയിലേക്ക്; നവദമ്പതികളടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

0

ചെന്നൈ: നദിയില്‍ കുളിക്കാനിറങ്ങിയ നവ ദമ്പതികൾ ഉള്‍പ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം . തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയാത്തുകോംബെയിലാണ് സംഭവം. സുബ്ബരാജ് നഗര്‍ പുതുകോളനിയിലെ രാജ (30) ഇയാളുടെ ഭാര്യ കാവ്യ (20), സഞ്ജയ്(24) എന്നിവരാണ് മരിച്ചത്. ഒരു മാസം മുന്‍പായിരുന്നു രാജയും കാവ്യയുയും വിവാഹിതരായത്. സഞ്ജയുടെ വീട്ടില്‍ വിവാഹ സൽക്കാരത്തിന് എത്തുന്നതിനിടെയാണ് ദാരുണ മരണം സംഭവിച്ചത്.

സഞ്ജയ്ക്കും മറ്റൊരു ബന്ധുവായ പ്രണവിനുമൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. രാജയും കാവ്യയും പാറയില്‍ കാല്‍ വഴുതി വീണു. ഇവരെ രക്ഷിപെടുത്താൻ ശ്രമിക്കുമ്പോഴാണ് സഞ്ജയ് അപകടത്തില്‍ പെട്ടത്. മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്ത് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here