സുധാകരനെ പുറത്താക്കണം; പ്രസ്താവന കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നത്’; രൂക്ഷ വിമ‍ർശനവുമായി കെ സുരേന്ദ്രൻ

0

കോഴിക്കോട്: വിവാദമായ തെക്കൻ കേരള പരാമർശത്തിൽ കെ സുധാകരനെതിരെ രൂക്ഷ വിമ‍ർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സുധാകരന്‍റെ പ്രസ്താവന അങ്ങേയറ്റം അപമാനകരമെന്നും അറിയാത്ത കാര്യങ്ങൾ അനാവശ്യമായി പറഞ്ഞ് കേരളത്തിലെ തെക്ക് ഭാഗത്ത് ഉള്ളവരെ അപമാനിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.

സുധാകരന്‍റെ വാക്കുകൾ കേരളത്തിലെ ജനങ്ങളെ മൊത്തം അപമാനിക്കുന്നതാണെന്നും സുധാകരന് ചരിത്രബോധം നഷ്ടപ്പെട്ടെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഐക്യ കേരള രൂപീകരണത്തിന് അഭിമാനമായ ഒട്ടേറെ പേർക്ക് ജൻമം നൽകിയ സ്ഥലമാണ് തെക്കൻ കേരളമെന്നും സുരേന്ദ്രൻ ഓ‍ർമ്മപ്പെടുത്തി. കെ സുധാകരനെ കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ രാഹുൽ ഗാന്ധി അനുവദിക്കരുതെന്നും പാലക്കാട് ജനിച്ച് തിരുവന്തപുരത്ത് പോയി എം പിയായ ശശി തരൂർ ഇക്കാര്യത്തിൽ മറുപടി പറയണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here