ഒരേ സ്ഥാനാര്‍ത്ഥി രണ്ട് സീറ്റിൽ മത്സരിക്കുന്നത് തടയണം; നിയമഭേദഗതിക്ക് ശുപാര്‍ശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

0

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാവൂ എന്ന ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ മുൻനിർത്തിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.

രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇതിനുവേണ്ട അധിക സാമ്പത്തിക ചെലവിനെ കുറിച്ചും, ജോലി ഭാരത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.

ഈ ശുപാര്‍ശ നടപ്പാക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. നിലവിലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. 2004 ല്‍ കമ്മീഷന്‍ ഇതേ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here