സ്വപ്‌നയെ മൂന്നാറിലേക്ക്‌ ക്ഷണിച്ചിട്ടില്ല: തോമസ്‌ ഐസക്‌

0



കോഴിക്കോട്‌: സ്വപ്‌നാ സുരേഷിനെ താന്‍ മൂന്നാറിലേക്ക്‌ ക്ഷണിച്ചെന്ന ആരോപണം യുക്‌തിക്ക്‌ നിരക്കുന്നതല്ലെന്നു സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ്‌ ഐസക്‌.
മന്ത്രിയായിരിക്കെ മൂന്നാര്‍ യാത്ര നടത്തിയിട്ടില്ല. കിഫ്‌ബി ഉദ്യോഗസ്‌ഥരും യു.എ.ഇ. കോണ്‍സുലേറ്റിനെയും ഔദ്യോഗിക പരിപാടിയിലാണു കണ്ടത്‌. അവിടെ എന്തൊക്കെ പറഞ്ഞു എന്ന്‌ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. അവരെ ആലപ്പുഴ കാണാന്‍ ക്ഷണിച്ചതില്‍ അസ്വഭാവികതയില്ല. വിവാദത്തിലേക്ക്‌ പേര്‌ വലിച്ചിഴച്ചത്‌ ബോധപൂര്‍വമാണ്‌. രാഷ്‌ട്രീയ ആരോപണത്തെ രാഷ്‌ട്രീയമായി നേരിടും. നിയമപരമായി പോകണോ എന്ന്‌ പാര്‍ട്ടി തീരുമാനിക്കും. സ്വര്‍ണക്കടത്ത്‌ കേസും സോളാര്‍ കേസും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം കോഴിക്കോട്ട്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here