ജമ്മുകശ്മീര്‍ ജയില്‍ ഡിജിപിയെ കഴുത്തറുത്ത് കൊന്ന കൊലയാളി അറസ്റ്റില്‍

0

ജമ്മുകശ്മീര്‍; ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയുടെ കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ലോഹ്യയുടെ വീട്ടുജോലിക്കാരനായ യാസിര്‍ അഹമ്മദാണ് പിടിയിലായത്. കശ്മീരിലെ റംബാന്‍ ജില്ലക്കാരനാണ് പ്രതി. ഇന്നലെ രാത്രി മുതല്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയായിരുന്നു ജമ്മു കശ്മീര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഞെട്ടിച്ച കൊലപാതകം. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

പിടിയിലായ യാസിര്‍ അഹമ്മദ് വിഷാദരോഗിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കുന്ന ഡയറി പൊലീസിന് ലഭിച്ചു. സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ ഹേമന്ത് കുമാര്‍ ലോഹ്യ സ്വന്തം കുടുംബത്തോടൊപ്പം സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു താമസം. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്തെ ആദ്യ പരിശോധനയില്‍ തന്നെ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞതായി എഡിജിപി പറഞ്ഞിരുന്നു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമന്തിനെ ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ജയില്‍ ഡിജിപിയായി നിയമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here