ഹമ്പ് കടക്കവേ ബെെക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0

കോട്ടയം: റോഡിലെ ഹമ്പ് കടക്കവേ ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരിക്ക് റോഡിൽ തെറിച്ചുവീണ് തല ഇടിച്ച് ദാരുണാന്ത്യം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി അന്നമ്മ ഫ്രാന്‍സിസ് (45) ആണ് അപകടത്തെ തുടർന്ന് മരിച്ചത്. ബുധനാഴ്ച രാത്രി 9.30-ന് തിരുവല്ല കല്ലിശ്ശേരി ഭാഗത്താണ് അപകടമുണ്ടായത്. മരുമകനൊപ്പം ബന്ധുവീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു അന്നമ്മ. അപകടം നടന്നയുടൻ അന്നമ്മയെ കല്ലിശ്ശേരിയിലുള്ള കെ എം ചെറിയാന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിൽ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് രാവിലെ കിളിമലയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചയ്ക്ക് 2.30-ന്. ഭര്‍ത്താവ്: കുഞ്ഞുമോന്‍. മക്കള്‍: പ്രിന്‍സ്, പ്രിയ. മരുമകന്‍: ജോജോ.

LEAVE A REPLY

Please enter your comment!
Please enter your name here