ഭർത്താവ് ആത്മഹത്യ ചെയ്തു; ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

0

ബെംഗളൂരു: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത് യുവതി ഒന്നരവയസ്സുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കർണാടകയിലെ ബെലഗാവി ജില്ലയിലെ വന്താമൂരി ഗ്രാമത്തിലാണ് സംഭവം. വാസന്തി (22), ഇവരുടെ ഒന്നരവയസ്സായ കുഞ്ഞ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം.

വ്യാഴാഴ്ച രാത്രി വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി (25) വിഷംകഴിച്ച് ജീവനൊടുക്കിയിരുന്നു. വാസന്തിയും ഹോലെപ്പയും തമ്മില്‍ കഴിഞ്ഞ ഏതാനുംദിവസങ്ങളായി വഴക്കിലായിരുന്നു. വ്യാഴാഴ്ച രാത്രി ഹോലെപ്പ ഭാര്യയുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൃഷിയിടത്തിലേക്ക് വാങ്ങിവെച്ച കീടനാശിനി കഴിക്കുകയും ചെയ്തു. ബന്ധുക്കള്‍ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞതോടെ കുഞ്ഞുമായി വാസന്തി വീടുവിട്ടിറങ്ങി. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിന് പുറത്തെ വയലിനുസമീപം മരത്തില്‍ തൂങ്ങിയനിലയില്‍ വാസന്തിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here