മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നി ബിസിസിഐ അധ്യക്ഷനായി എത്താന്‍ സാധ്യത

0

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നി ബിസിസിഐ അധ്യക്ഷനായി എത്താന്‍ സാധ്യത. സൗരവ് ഗാംഗുലിക്ക് പകരമാണ് ബിന്നിയെത്തുന്നത്. ഐസിസി അധ്യക്ഷനാകാൻ സാധ്യതയുള്ളതിനാലാണ് ഗാംഗുലി പദവി ഒഴിയുന്നത്.

1983 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ടീ​മി​ലെ അം​ഗ​മാ​യിരുന്ന ബി​ന്നി നേ​ര​ത്തെ ബി​സി​സി​ഐ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ക​ര്‍​ണാ​ട​ക ക്രി​ക്ക​റ്റ് അ​ധ്യ​ക്ഷ​നാ​ണ് ബി​ന്നി.

ഒ​ക്‌​ടോ​ബ​ര്‍ 18ന് ​ന​ട​ക്കു​ന്ന വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് ബി​സി​സി​ഐ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി​യാ​യി ജ​യ് ഷാ ​തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

LEAVE A REPLY

Please enter your comment!
Please enter your name here