രാജ്യത്ത് 21.4 ലക്ഷം പുതിയ ക്ഷയരോഗികളെന്ന് 2021ലെ കണക്ക്

0

ന്യൂഡൽഹി: രാജ്യത്ത് 21.4 ലക്ഷം പുതിയ ക്ഷയരോഗികളെന്ന് 2021ലെ കണക്ക്. മുൻവർഷത്തേക്കാൾ 18 ശതമാനമാണ് രോഗികളുടെ വർധനവെന്ന് ലോകാരോഗ്യ സംഘടനയുടെ ആഗോള ക്ഷയരോഗ റിപ്പോർട്ട് വ്യക്തമാക്കുന്നു. 22 കോടി പേരെയാണ് പരിശോധിച്ചത്.

പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാൻ പ്രകാരം ക്ഷയരോഗികൾക്ക് സഹായം നൽകുന്നുണ്ട്. ഇന്ത്യയിലെ ക്ഷയരോഗികളുടെ എണ്ണം മറ്റു രാജ്യങ്ങളേക്കാൾ കുറവാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. കോവിഡ് വ്യാപകമായതിനാൽ മുൻവർഷങ്ങളിൽ ക്ഷയരോഗനിർണയ പരിശോധനയെയും ചികിത്സയെയും ബാധിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here