നാർക്കോട്ടിക് സ്പെഷൽ ഡ്രൈവ്; ഇതുവരെ 1195 പ്രതികൾ അറസ്റ്റിൽ

0


തിരുവനന്തപുരം: എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷൽ ഡ്രൈവ് ശക്തമാക്കിയതിന്‍റെ ഭാഗമായി ഇതുവരെ 1165 കേസുകൾ രജിസ്റ്റർ ചെയ്തു. കേസിലുൾപ്പെട്ട 1195 പേർ ഇതുവരെ അറസ്റ്റിലായി.

സെ​പ്റ്റം​ബ​ർ 16 മു​ത​ൽ ഒ​ക്ടോ​ബ​ർ 27 വ​രെ ല​ഹ​രി ഉ​പ​യോ​ഗം, വി​ത​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ത്ര​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 175.1 കി​ലോ ക​ഞ്ചാ​വ്, 182 ക​ഞ്ചാ​വ് ചെ​ടി​ക​ൾ, 1.096 കി​ലോ എം​ഡി​എം​എ, 1.449 കി​ലോ മെ​ത്താം​ഫി​റ്റ​മി​ൻ, 13.9 ഗ്രാം ​എ​ൽ​എ​സ്ഡി സ്റ്റാ​മ്പ്, 333 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 90 ഗ്രാം ​ഹെ​റോ​യി​ൻ, 321.7 ഗ്രാം ​നാ​ർ​കോ​ട്ടി​ക് ഗു​ളി​ക​ക​ൾ, 16 ഇ​ൻ​ജ​ക്ഷ​ൻ ആം​പ്യൂ​ളു​ക​ൾ എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ ഒ​ൻ​പ​ത് പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ വാ​റ​ണ്ടി​ലെ 472 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here