അലോഷ്യസ് സേവ്യർ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

0



ന്യൂഡല്‍ഹി: അലോഷ്യസ് സേവ്യറിനെ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷനായി കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റിയന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സ്ഥാനമൊഴിഞ്ഞ കെ.എം.അഭിജിത്തിനെ എൻഎസ്‌യുഐ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചു.

അഞ്ചു വര്‍ഷത്തിനൊടുവിലാണ് സംസ്ഥാനത്ത് കെ എസ് യു പുനസംഘടിപ്പിക്കപ്പെടുന്നത്. 2017ലാണ് കെ എം അഭിജിത്ത് കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷനായത്. രണ്ടു വര്‍ഷമായിരുന്നു കാലാവധി. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.

കെഎസ്‌യു എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന അലോഷ്യസ് നിലവില്‍ എന്‍എസ്‌യുഐ ദേശീയ കോര്‍ഡിനേറ്ററാണ്.

LEAVE A REPLY

Please enter your comment!
Please enter your name here