ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

0

പാലക്കാട്: പാലക്കാട് മേട്ടുപ്പാറയില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് ആക്രമണത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കല്ലേറില്‍ നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.കഴുത്തില്‍ വെട്ടേറ്റ മേട്ടുപ്പാറ സ്വദേശി കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുമാരന്റെ മകനും സഹോദരനും സഹോദരഭാര്യയ്ക്കും മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രിയിലാണ് ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. രാവിലെ കുമാരനെ രമേഷ്, രതീഷ് എന്നിവര്‍ വീടുകയറി ആക്രമിക്കുകയായിരുന്നു. കുമാരന് പുറമെ, മകന്‍ കാര്‍ത്തിക്, സഹോദരന്‍ നടരാജന്‍, ഭാര്യ ശെല്‍വി, മക്കളായ ജീവന്‍, ജിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കുമാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റവരുടെ ബന്ധുക്കള്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യന്‍, സഹോദരി തങ്കം എന്നിവര്‍ക്ക് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here