അശ്ലീല വെബ്‌സീരീസ് തടയണമെന്ന ഹർജിയുമായി യുവാവ് ഹൈക്കോടതിയിൽ

0

കൊച്ചി: അശ്ലീല വെബ്‌സീരീസ് തടയണമെന്ന ഹർജിയുമായി യുവാവ് ഹൈക്കോടതിയിൽ. ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്നാണ് പരാതി.

ദിവസങ്ങൾക്ക് മുമ്പാണ് തന്നെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവാവ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്തിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ചിത്രത്തിന്റെ ട്രെയിലർ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്. എന്നാൽ ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് തന്റെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു. കവടിയാർ സ്വദേശിനിയായ സംവിധായികയ്ക്ക് എതിരെയാണ് യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ വഞ്ചനാകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here