അന്യ​ഗ്രഹ ജീവികൾ ഡിസംബർ എട്ടിന് ഭൂമിയിലെത്തും; ടൈം ​ട്രാവലറുടെ അഞ്ച് പ്രവചനങ്ങൾ

0

ഭൂമിക്ക് പുറത്തുള്ള ജീവനുകളെ കുറിച്ച് എല്ലാക്കാലത്തും മനുഷ്യർ കൗതുകത്തോടെ ചർച്ച ചെയ്യാറുണ്ട്. ഭൂമിക്ക് വെളിയിൽ എവിടെയും ജീവൻ കണ്ടെത്തിയതായി ശാസ്ത്രലോകം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, അന്യ​ഗ്രഹ ജീവികളും അവരുടെ വാഹനമായ പറക്കും തളികകളുമെല്ലാം ഇന്നും ചർച്ചകളിലും വാർത്തകളിലും നിറഞ്ഞുനിൽക്കുന്നു. അതിനിടയിലാണ് ഭാവിയിലേക്കും ഭൂതകാലത്തിലേക്കും സഞ്ചരിക്കുന്നു എന്ന് അവകാശപ്പെടുന്ന മനുഷ്യരും രം​ഗപ്രവേശം ചെയ്യുന്നത്. സ്വയം ടൈം ട്രാവലറാണ് എന്ന് അവകാശപ്പെടുന്ന അനേകം പേർ ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ഉണ്ട്.

ഇവരുടെ പ്രധാനപ്പെട്ട വിനോദം തന്നെ താൻ ഒരു ടൈംട്രാവലറാണ് എന്ന് സ്വയം അവകാശപ്പെടുക, അതുമായി ബന്ധപ്പെട്ട വീഡിയോയും മറ്റും എടുത്ത് ടിക്ടോക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുക തുടങ്ങിയവയൊക്കെയാണ്. അതുപോലെ ഉള്ള ഒരാളുടെ വിചിത്രമായ വാദമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ഡിസംബർ എട്ടിന് അന്യ​ഗ്രഹജീവികൾ ഭൂമിയിലെത്തും എന്നാണ് ഇയാളുടെ വിചിത്രമായ അവകാശ വാദം. ടിക്ടോക്ക് യൂസറായ എനോ അലറിക് ആണ് താനൊരു ടൈം ട്രാവലറാണ് എന്ന് സ്വയം അവകാശപ്പെടുന്നത്. അഞ്ച് പ്രവചനങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്. അതിൽ ഒന്നാണ് ഡിസംബർ എട്ടിന് ഒരു വലിയ പേടകത്തിൽ അന്യ​ഗ്രഹജീവികൾ ഭൂമിയിലെത്തും, മനുഷ്യരുമായി സംവദിക്കും എന്നത്.

അതുപോലെ 2023 മാർച്ചിൽ യുഎസ്സിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ ഒരു സുനാമി ഉണ്ടാകും എന്നും ഇയാൾ പ്രവചിച്ചു. താൻ 2671 വരെ സഞ്ചരിച്ച് തിരികെ എത്തിയ ആളാണ് എന്നാണ് ഇയാളുടെ അവകാശ വാദം. നവംബർ 30 -ന് ജെയിംസ് വെബ്ബ് ടെലസ്കോപ്പിലൂടെ ഭൂമിയോട് ചേർന്ന് നിൽക്കുന്ന മറ്റൊരു ​ഗ്രഹം കണ്ടെത്തും. പിന്നീട് ഡിസംബർ എട്ടിന് അന്യ​ഗ്രഹജീവികളെ കണ്ടുമുട്ടും എന്നും ഇയാൾ പ്രവചിച്ചു. ഏതായാലും ഈ അവകാശവാദങ്ങളൊക്കെ വച്ച് ഇയാളെ കണക്കിന് കളിയാക്കുന്നവരും സാമൂഹിക മാധ്യമങ്ങളിൽ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here