മഞ്ഞ സല്‍വാറില്‍ തിളങ്ങി ആലിയ; ആരധകർ ഏറ്റെടുത്ത ബേബി ഷവര്‍ ചിത്രങ്ങൾ കാണാം

0

ബോളിവുഡിലെ സൂപ്പര്‍ താരദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. 2022 ഏപ്രില്‍ 14-ന് വിവാഹിതരായ ഇരുവരും ഇപ്പോള്‍ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതിമാർ. കഴിഞ്ഞ ജൂണിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ ആലിയയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ വീട്ടിലായിരുന്നു ബേബി ഷവര്‍ ആഘോഷം.

ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിനെത്തി. നീതു കപൂര്‍, റിദ്ധിമ കപൂര്‍ സാഹ്നി, സോണി റാസ്ദാന്‍, മഹേഷ് ഭട്ട്, ഷഹീന്‍ ഭട്ട്, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍, ആകാന്‍ക്ഷ സിങ്ങ് എന്നിവരെല്ലാം ആഘോഷത്തിനായി മുംബൈയില്‍ എത്തിയിരുന്നു.

മഞ്ഞ നിറത്തിലുള്ള സല്‍വാറാണ് ചടങ്ങില്‍ ആലിയ ധരിച്ചത്. ഒപ്പം ഹെവി ആഭരണങ്ങളും അണിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആലിയയെ മടിയിലിരുത്തി രണ്‍ബീര്‍ കവിളില്‍ ചുംബിക്കുന്നതും ആലിയയും രണ്‍ബീറും പ്രാര്‍ഥിക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. ‘സ്‌നേഹം മാത്രം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

മറ്റേണിറ്റി വസ്ത്രങ്ങളുടെ ഒരു ബ്രാന്‍ഡ് സ്വന്തമായി തുടങ്ങാന്‍ പോകുകയാണ് ആലിയ. ‘എഡമമ്മ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാന്‍ഡിന്റെ ലോഞ്ചിങ് ഒക്ടോബര്‍ പതിനാലിനാണ്. തന്റെ ശരീരം മാറുന്നതിന് അനുസരിച്ച് ഫാഷന്‍ സെന്‍സില്‍ മാറ്റം ഉണ്ടാകണമെന്നില്ലെന്നും സ്വന്തം വസ്ത്രങ്ങളെല്ലാം ഇലാസ്റ്റിക് ഉപയോഗിച്ച് വലുതാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ബ്രാന്‍ഡ് പരിചയപ്പെടുത്തി ആലിയ പറഞ്ഞിരുന്നു.

Leave a Reply